Hot Posts

6/recent/ticker-posts

മനുഷ്യാവകാശ ഫോറം കൺവെൻഷൻ സംഘടിപ്പിച്ചു


എച്ച്.ആർ.എഫ് കോട്ടയം ജില്ലാ കൺവെൻഷൻ പാലാ ടോംസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ്  ഹാഷിം ലബ്ബ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി കോട്ടയം ജോണീസ് സ്വാഗതം ആശംസിച്ചു. 


സംസ്ഥാന യൂത്ത് പ്രസിഡൻറ് ഒഎ ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജോയ് കളരിക്കൽ, സിബി മാത്യു, ജി ബിജു, അജിത്ത് ഫ്രാൻസിസ്, ഇകെ ഹനീഫ, ഷാജു പാലാ, ഖാദിർ സിസിഎം, ഫിറോസ്, തോമസ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.  


ജില്ലാ വൈസ് പ്രസിഡന്റായി ജോയി കളരിക്കലിനെയും ജില്ലാ സെക്രട്ടറിയായി സിബി മാത്യുവിനെയും തിരഞ്ഞെടുത്തു. വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും നിയമനടപടികൾ സ്വീകരിക്കാനും പ്രചരണജാഥ നടത്താനും യോഗത്തിൽ തീരുമാനമായി. സിബി മാത്യു പ്ലാത്തോട്ടം കൃതജ്ഞത രേഖപ്പെടുത്തി


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ