Hot Posts

6/recent/ticker-posts

പാലായിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠനകേന്ദ്രം ആരംഭിക്കണം: ആൻ്റോ പടിഞ്ഞാറേക്കര


പാലാ: പാലാ കേന്ദ്രമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജണൽ സെൻ്റർ ആരംഭിക്കണമെന്ന് പാലാ നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


കോട്ടയം, ഇടുക്കി ജില്ലകളിലെ മറ്റു യൂണിവേഴ്സിറ്റി റഗുലർ കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കാത്ത നൂറു കണക്കായ വിദ്യാർത്ഥികൾക്ക് പ്രാദേശിക പഠനകേന്ദ്രം വളരെ സഹായകരമാകുമെന്ന് ചെയർമാൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 


ഇടപ്പാടിയിലെ ശ്രീ നാരായണ പഠനകേന്ദ്രത്തിനും സിവിൽ സർവീസ് പരിശീലനം നേടുന്നവർക്കും തൊഴിൽ പരീക്ഷാ പരിശീലന വിദ്യാർത്ഥികൾക്കും സഹായകരമാകുമെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.


കൂടാതെ പാലാ ഗവ: പോളിടെക്നിക് കോളജിൽ നിലവിലുള്ള എൻജിനീയറിംഗ് ബ്രാഞ്ചുകൾക്കു പുറമെ സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ ബ്രാഞ്ചുകളിലും പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതായി ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.

പോളിടെക്നിക് കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ദിര നിർമ്മാണ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രിക്ക് മുമ്പാകെ ആവശ്യങ്ങൾ ഉന്നയിച്ചത്.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ