Hot Posts

6/recent/ticker-posts

വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ


കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. പുലർച്ചെ എഴുന്നേറ്റ ഇളയ മകനാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്. 


മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലും, സുഭാഷിന്റെ മൃതദേഹം ഇദ്ദേഹത്തിന്റെ മുറിയിലുമാണ് കിടന്നത്. രാജമ്മ രോഗബാധിതയായിരുന്നു. 


ശനിയാഴ്ച പുലർച്ചെയോടെ എഴുന്നേറ്റ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. ഇതേ തുടർന്ന് മധു സുഭാഷിന് അടുത്തെത്തി. സുഭാഷിനെ വിളിച്ചെങ്കിലും ഇയാൾക്കും അനക്കമുണ്ടായിരുന്നില്ല.


ഇതേ തുടർന്ന് ഇദ്ദേഹം വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പേരും മരണപ്പെട്ടതായി കണ്ടെത്തിയത്. രണ്ടു പേരുടെയും മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രിയിലേയ്ക്കു മാറ്റും.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ