Hot Posts

6/recent/ticker-posts

പ്ലാസ്‌റ്റിക്‌ നിരോധനം; ജില്ലയിൽനിന്ന് 104 കിലോ പ്ലാസ്‌റ്റിക്‌ പിടികൂടി


കോട്ടയം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌ പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 104.42 കിലോ പ്ലാസ്‌റ്റിക്‌ പിടികൂടി.



64 ഗ്രാമപഞ്ചാത്തുകളിലെ 149 സ്‌ഥലങ്ങളിലായി 700 സ്‌ഥാപനങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. 1.30 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്‌. 28 സ്‌ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. ചില സ്‌ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായതിനാല്‍ തുടര്‍ന്നുള്ള പരിശോധനകള്‍ പോലീസ്‌ സഹായത്താല്‍ തുടരുകയും നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.



പ്രാഥമിക പരിശോധനയില്‍ നിരവധി കച്ചവട സ്‌ഥാപനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. നിരോധിത പ്ലാസ്‌റ്റിക്‌ ഉപയോഗത്തിനെതിരെ ജില്ലാതലത്തിലും തദ്ദേശ സ്‌ഥാപനതലത്തിലും കച്ചവടക്കാരുടെയും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെയും യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിരുന്നതായി തദ്ദേശസ്വംയഭരണ വകുപ്പ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ ബിനു ജോണ്‍ പറഞ്ഞു.


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു