Hot Posts

6/recent/ticker-posts

ഓണവിപണികളുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി



പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതയിലുടനീളം അഗ്രിമ ഓണവിപണികൾ ആരംഭിക്കുന്നു. വിഷരഹിതമായ പച്ചക്കറികളും മായം കലരാത്ത കറിപൗഡറുകളും മറ്റും ജനങ്ങൾക്ക്  ലഭ്യമാക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ടാണ് വിപണികൾ ആരംഭിയ്ക്കുന്നത്. 



52 കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന ഓണ വിപണികളുടെ ഔപചാരികമായ രൂപതാ തല ഉദ്ഘാടനം ശനിയാഴ്ച പാലാ സെൻറ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ  മാണി സി.കാപ്പൻ എം.എൽ.എ. നിർവഹിക്കും. രൂപതാ വികാരി ജനറൽ മോൺ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും.



വട്ടവടയിൽ നിന്നും കൊണ്ടുവരുന്ന വിഷം കലരാത്ത പച്ചക്കറികളും കർഷക സംരംഭകർ നിർമ്മിക്കുന്ന മായം കലരാത്ത കറിപൗഡറുകളും അടക്കമുള്ള ഭക്ഷ്യ വിഭവങ്ങളും നിത്യോപയോഗ സാധനങ്ങളുമാണ് വിപണികളിൽ ലഭ്യമാക്കുന്നത്. അഗ്രിമ ഉൽപ്പന്നങ്ങൾക്ക് 10% പ്രത്യേക ഓണക്കാല വിലക്കിഴിവും ഉണ്ടായിരിക്കുന്നതാണ്.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു