Hot Posts

6/recent/ticker-posts

പൊൻകുന്നം - പാലാ സംസ്ഥാന പാതയിൽ അറ്റകുറ്റപ്പണി പൂർത്തിയായി



പാലാ: സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം - പാലാ റോഡിലെ അറ്റകുറ്റപണികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചു. ഔട്ട്പുട്ട് ബേസ്ഡ് പെർഫോമൻസ് കോൺട്രാക്ട്  കരാർ പ്രകാരമാണ് ഈ മേഖലയിലെ റോഡ് പരിപാലനം. 



ഏഴ് വർഷത്തേക്കാണ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണി കരാർ നൽകിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി വകുപ്പ് ചൂണ്ടിക്കാണിക്കുന്ന തകരാറുകൾ കരാർ കമ്പനി പരിഹരിക്കണം. പൊൻകുന്നം - പാലാ-വെങ്ങല്ലൂർ ,മൂന്നാർ - വട്ടവട പാതകളാണ് ഈ കരാർ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.




റോഡിൽ ഉണ്ടാകുന്ന കുഴികൾ, വെള്ളക്കെട്ട്, കലുങ്കുകളുടെ ക്ലീനിംഗ്, നടപ്പാതകളുടെ അറ്റകുറ്റപണികൾ, നീർചാലുകളുടെ തകരാർ പരിഹരിക്കൽ എന്നിവയെല്ലാം ഈ പരിപാലന വ്യവസ്ഥ പ്രകാരം ഇക്കാലയളവിൽ ചെയ്യേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ സംയുക്ത
പരിശോധന പ്രകാരം നിർദ്ദേശിക്കപ്പെടുന്ന ഭാഗത്ത് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്ത് റോഡ് ഉപരിതലം ബലപ്പെടുത്തുകയും ചെയ്യും.


പാലാ നഗരപ്രദേശത്ത് കിഴതടിയൂർ ബൈപാസ് -സിവിൽ സ്റ്റേഷൻ - കൂരിശുപള്ളികവല - ജനൽ ആശുപത്രി ജംഗ്ഷൻ വരെയുള്ള ഭാഗം ഈ കരാർ വ്യവസ്ഥ പ്രകാരമാണ് പരിപാലിക്കപ്പെടുന്നത്. ഇതിൻ്റെ ഭാഗമായി ബൈപാസിലെ തുരുമ്പിച്ച് തകർന്ന ഇരുമ്പ് റെയിലിംഗ്സുകൾ
മാറ്റിയിരുന്നു. 

കുരിശുപള്ളി കവലയിലെ ഫുട്പാത്ത് ടൈലുകൾ പൊട്ടിയതും ഇളകി മാറിയതും മാറ്റി സ്ഥാപിക്കുകയും നഗരസഭാ ന്യായവില കടയ്ക്കു മുന്നിലുണ്ടായ ഗർത്തം മൂലം നീരൊഴുക്ക് തടസപ്പെടാതിരിക്കുന്നതിന് ഓട പുനർക്രമീകരിക്കുകയും ചെയ്യുകയുണ്ടായി. പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന രാജി മാത്യു പാബ്ലാനിയിൽ എന്ന എഞ്ചിനീയറിംഗ് കമ്പനിയാണ് സംസ്ഥാനപാതയിലെ ദീർഘകാല പരിപാലന കരാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി