Hot Posts

6/recent/ticker-posts

ലോഡ് ഇറക്കുന്നതിനിടെ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു


കോഴിക്കോട്: അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. 


മൂന്നു പേർക്ക് പരുക്കേറ്റു. മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂർ നബീൽ (35), പെരിന്തൽമണ്ണ കരിങ്കല്ലത്താണി നദീം (41) നാട്ടുകല്ല് സ്വദേശി മുർഷിദ് (23) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം. അരിക്കാട് പള്ളിക്കു സമീപത്തെ കടയ്ക്കു മുൻപിൽ നിർത്തി ലോഡ് ഇറക്കുകയായിരുന്ന ലോറിയിലാണ് തൃശൂരിൽനിന്നു മാനന്തവാടിയിലേക്ക് പോയ കെഎസ്ആർടിസി ബസ് ഇടിച്ചത്. 


ഇടിയുടെ ആഘാതത്തിൽ, ലോഡ് ഇറക്കുകയായിരുന്ന ഷഫീഖിന്റെ മേൽ ഇരുമ്പുപെട്ടികൾ പതിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ഒരാൾ തെറിച്ചു വീണു. രണ്ടാളുകൾ ലോറിക്ക് മുകളിൽ നിന്ന് ലോഡ് ഇറക്കാൻ തുടങ്ങുകയായിരുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും