Hot Posts

6/recent/ticker-posts

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കര്‍ശനമാക്കും; രൂപമാറ്റം വരുത്തിയാല്‍ കനത്ത പിഴ


തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കര്‍ശനമാക്കാന്‍ തീരുമാനം. വെള്ളയൊഴികെയുള്ള നിറങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. 


ഇന്ന് (ഒക്ടോബർ 11) മുതല്‍ തീരുമാനം നടപ്പിലാക്കാന്‍ ഇന്നലെ ചേര്‍ന്ന ഗതാഗത വകുപ്പ് ഉന്നതതല യോഗത്തില്‍ ധാരണയായിരുന്നു.
വടക്കഞ്ചേരിയില്‍ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വിലയിരുത്താന്‍ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. 



ബസുകള്‍ രൂപമാറ്റം വരുത്തിയാല്‍ പതിനായിരം രൂപ വീതം പിഴ ഈടാക്കും. ആര്‍‌ടിഒ ഉദ്യോഗസ്ഥര്‍‌ക്ക് അതത് പ്രദേശത്തെ ബസുകളുടെ ചുമതല നല്‍കും.കഴിഞ്ഞ ജൂണിലാണ് ഏകീകൃതനിറം നിലവില്‍വന്നത്.


അതിനുമുമ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്ത ബസുകള്‍ രണ്ടുവര്‍ഷത്തെ സാവകാശം ലഭിക്കുമായിരുന്നു. നിലവിലെ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരമൊരു ഇളവ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനമായിട്ടുണ്ട്.


Reactions