Hot Posts

6/recent/ticker-posts

ലോക മാനസികാരോ​ഗ്യദിനത്തോടനുബന്ധിച്ച് ബി വി എം കോളേജിൽ സെമിനാർ


ലോക മാനസികാരോ​ഗ്യ ദിനത്തോടനുബന്ധിച്ച് ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. 
ബി വി എം ഹോളിക്രോസ് കോളേജ് സോഷ്യൽ വർക്ക് വിഭാ​ഗത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടത്തിയത്. 


കോളേജ് എജ്യൂക്കേഷൻ തീയേറ്ററിൽ നടന്ന സെമിനാർ പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് വിഭാ​ഗം അദ്ധ്യാപകനായ ജിബിൻ അലക്സ് ക്ലാസ് നയിച്ചു. 


സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന മാനസിക വെല്ലുവിളികളെക്കുറിച്ചും യുവ തലമുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.



Reactions