Hot Posts

6/recent/ticker-posts

കെ.എം.മാണിയുടെ കല്ലറയിൽ പൂക്കൾ സമർപ്പിച്ച് കേരള കോൺ​ഗ്രസ് (എം) ഭാരവാഹികൾ


പാലാ: കെ.എം.മാണിയുടെ കല്ലറയിൽ പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിച്ച് കേരള കോൺ​ഗ്രസ് (എം) ഭാരവാഹികൾ ചുമതലയേറ്റു. 


പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) സംസ്ഥാന ഹൈപവർസമിതി അംഗങ്ങളായ ഫിലിപ്പ് കുഴികുളവും ബേബി ഉഴുത്തു വാലും മറ്റു വിവിധ സംസ്ഥാനസമിതി അംഗങ്ങളും പാലാ കത്തീഡ്രൽ പള്ളിയിലെ കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി ചുമതലയേറ്റു.



രാഷ്ട്രീയ തീർത്ഥാടന കേന്ദ്രമായി കെ.എം.മാണിയുടെ കല്ലറ

പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ, സെബാസ്റ്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ എന്നിവരും മറ്റു സംസ്ഥാന ഭാരവാഹികളും കല്ലറയിലെത്തി.



തെരഞ്ഞെടുപ്പു സമ്മേളനത്തിന് പാലാ വഴി കടന്നു പോയവരും വിവിധ ജില്ലകളിൽ നിന്ന് കോട്ടയത്ത് എത്തിച്ചേർന്നവരും പാലായിൽ എത്തിയാണ് മടങ്ങിയത്. രാവിലെ കേരള കോൺ (എം) ഹൈപവർ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തു വാൽ എന്നിവരും കല്ലറയിലെത്തി പുഷ്പചക്രം സമർപ്പിച്ചു.നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും കെ.എം.മാണിയുടെ വീട്ടിലും കല്ലറയിലുമെത്തിയിരുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍