Hot Posts

6/recent/ticker-posts

ജനനം മാത്രമല്ല താരദമ്പതികളുടെ കുഞ്ഞുങ്ങളുടെ പേരുകളും ചർച്ച!


താരദമ്പതികളായ നയൻതാരയ്ക്കും വിഘ്നേഷ് ശിവയ്ക്കും ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വാർത്ത കഴിഞ്ഞ രാത്രിയാണ് പുറത്തുവന്നത്. രണ്ട് ആൺകുട്ടികളാണ് ഇവർക്ക് ജനിച്ചിരിക്കുന്നത്. 


സറോ​ഗസി പ്ര​ഗ്നൻസി വഴിയാണ് ഇരുവരും മാതാപിതാക്കളായിരിക്കുന്നത്. വിഘ്നേശ്  തന്നയാണ് കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തുവിട്ടത്.വാടക ​ഗർഭധാരണം ഇന്നത്തെ കാലത്ത് പുതുമയുള്ള വിഷയം ഒന്നുമല്ലെങ്കിലും ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.


ഇങ്ങനെ ഇത്രയും വേ​ഗം കുഞ്ഞുങ്ങൾ ജനിച്ചു എന്നതായിരുന്നു പലരുടെയും സംശയം.  ഇവരെ ആക്ഷേപിയ്ക്കുന്ന തരത്തിൽ കമന്റുകൾ ഇട്ടിരിക്കുന്ന ദോഷൈകദൃക്കുകളും ധാരാളമുണ്ട്.


സറോ​ഗസി പ്ര​ഗ്നൻസി  എന്നാൽ പങ്കാളികളുടെ താൽപര്യപ്രകാരം കുഞ്ഞിനെ പ്രസവിയ്ക്കാൻ മറ്റൊരു സ്ത്രീയെ ചുമതലപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രത്യേകത. മിക്കപ്പോഴും അമ്മയകേണ്ട സ്ത്രീയ്ക്ക് എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥകൾ നിലനിൽക്കുന്ന സാഹചര്യങ്ങളിലാണ് ഇങ്ങനെ വാടക ഗർഭധാരണം നടക്കാറുള്ളത്. 


പല രാജ്യങ്ങളിലും ഇത് സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളും നിബന്ധനകളുമാണ് നിലനിൽക്കുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഈ സാധ്യത പ്രയോജനപ്പെടുത്തിയവർ ധാരാളമുണ്ട്.

വിഗ്നേശ് ശിവന്റെ ഹൃദയസ്പർശമായ പോസ്റ്റിലെ വാക്കുകൾ ഇങ്ങനെയായിരുന്നു '"നയനും ഞാനും അമ്മയും അച്ഛനുമായി. ഞങ്ങൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചു. 


ഞങ്ങളുടെ എല്ലാ പ്രാർഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, ഞങ്ങൾക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെ അനുഗ്രഹങ്ങൾ വേണം. ഉയിരും ഉലകവും".
 
അതെ കുട്ടികളുടെ പേരും അൽപം വ്യത്യസ്തമാണ് ഉയിര്, ഉലകം എന്നിങ്ങനെയാണ് നയനും വിക്കിയും തങ്ങളുടെ പൊന്നോമനകൾക്ക് പേര് നൽകിയിരിക്കുന്നത്. പുതിയ അതിത്ഥികളുടെ വരവിൽ എല്ലാവരയും പോലെ ഏറെ സന്തോഷത്തിലാണ് താരങ്ങളും ആരാധകരും.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു