Hot Posts

6/recent/ticker-posts

ആതുരശുശ്രൂഷാ രംഗത്തെ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിൻ്റെ സേവനങ്ങൾ മഹത്തരം: മാണി സി കാപ്പൻ


ഭരണങ്ങാനം: ആതുര ശുശ്രൂഷാ രംഗത്ത് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് നടത്തുന്ന സേവനങ്ങൾ മഹത്തരവും മാതൃകാപരവുമാണെന്ന്  മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 


ഭരണങ്ങാനം മേരിഗിരി ഐ എച്ച് എം ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾക്കു മുമ്പ് അന്ന് ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തതെന്നും അത്  സമൂഹത്തിനാകെ ഗുണകരമായി മാറ്റിയെന്നും എം എൽ എ ചൂണ്ടിക്കാട്ടി. 


ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റ്യൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു മുളങ്ങാശ്ശേരിൽ അനുഗ്രഹപ്രഭാഷണം നടത്തി.  


ആശുപത്രിയുടെ മുൻ അഡ്മിനിസ്ട്രേറ്റർ സി. റോസ് വാച്ചാപറമ്പിൽ, മുൻ നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൾ സി. മേരി വരയാത്തുകരോട്ട്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ റെജി വടക്കേമേച്ചേരിൽ, അഡ്മിനിസ്ട്രേറ്റർ സി.മിനി അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ ജോസ്ബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. ജൂബിലി ഉദ്ഘാടനങ്ങളോടൊപ്പം - പുതുതായി ചേർന്ന നഴ്സിംഗ് വിദ്യാർത്ഥിനികളുടെ ദീപം തെളിയ്ക്കൽ ചടങ്ങും നടത്തി.


ചങ്ങനാശ്ശേരി അതിരൂപതയിലെ ആദ്യത്തെ കത്തോലിക്ക ആശുപത്രിയായി 1948 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഐ എച്ച.എം (മേരിഗിരി) ആശുപത്രി. ഭരണങ്ങാനം ഇടവകാംഗമായിരുന്ന ഫാ. സെബാസ്റ്റ്യൻ പിണക്കാട്ടിന്റെ അഭ്യർത്ഥനയനുസരിച്ചാണ് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് ആശുപത്രിക്കു തുടക്കംകുറിച്ചത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെ 14  ഡിപ്പാർട്ടുമെന്റുകൾ ഇപ്പോൾ  ഇവിടെയുണ്ട്.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ