Hot Posts

6/recent/ticker-posts

പാലാ സെൻ്റ്.തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു


പാലാ: സെൻ്റ്.തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ, മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകാരമുള്ള ഗവേഷണകേന്ദ്രമാക്കി ഉയർത്തിയിരിക്കുന്നു. 


അനേകം അധ്യാപകരെയും വിദ്യാർത്ഥികളെയും ഗവേഷണത്തിന് പ്രാപ്തമാക്കുവാൻ സന്നദ്ധമായ ഈ ഗവേഷണ കേന്ദ്രത്തിൻ്റെ ഉജ്ജ്വലമായ തുടക്കത്തിന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സാക്ഷ്യം വഹിച്ചു. 



മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.സാബു തോമസ് ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു. പുതിയ ഒരു വിദ്യാഭ്യാസ സംസ്കാരം സൃഷ്ടിക്കുവാൻ അധ്യാപകർ പ്രപ്തരാകണമെന്ന സന്ദേശം അദ്ദേഹം ഓർമ്മിപ്പിച്ചു. 


കോളജിലെ എട്ട് അധ്യാപകരുടെ ഗവേഷണ ഗ്രന്ഥങ്ങൾ പ്രസ്തുത ചടങ്ങിൽ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവും, പ്രൊഫ.ഡോ.സാബു തോമസും ചേർന്ന് പ്രകാശനം ചെയ്തു. 


സെൻ്റ്.തോമസ് കോളജ് ഓഫ്  ടീച്ചർ എഡ്യൂക്കേഷൻ മാനേജർ മോൺ.ഡോ.ജോസഫ് തടത്തിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വിവിധ കോളേജുകളിലെ പ്രിൻസിപ്പൽമാർ, സ്കൂളുകളിലെ പ്രഥമ അധ്യാപകർ,  സെൻ്റ്.തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ മുൻ പ്രിൻസിപ്പൽമാർ, അധ്യാപകർ, അനധ്യാപകർ, അഭ്യുദയകാംക്ഷികൾ, വിദ്യാർത്ഥികൾ, സാമൂഹിക അക്കാദമിക മേഖകളിലെ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ.സി.ബീനാമ്മ മാത്യൂ സ്വാഗതവും വൈസ് പ്രിൻസപ്പൽ ഡോ.ടി സി തങ്കച്ചൻ കൃതജ്ഞതയും അർപ്പിച്ചു. 

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു