Hot Posts

6/recent/ticker-posts

പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി; സാംസ്‌ക്കാരിക സമ്മേളനം ഇന്ന്


പാലാ ന​ഗരസഭാ പ്ലാറ്റിനം ജൂബിലിയു‌ടെ ഭാ​ഗമായി ഇന്ന് 10.30ന് കുടുബശ്രീയുടെ 25ാമത് വാര്‍ഷികവും 2ന് സാംസ്‌കാരിക ഘോഷയാത്രയും നടക്കും. 


സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്നും ആരംഭിച്ച്‌ ളാലം പാലം ചുറ്റി റിവര്‍വ്യൂറോഡ് വഴി ടൗണ്‍ ഹാളിലേക്കാണ് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. റാലി ജോസ് കെ മാണി എം.പി ഫ്ലാഗ് ഓഫ് ചെയ്യും.


തുടര്‍ന്ന് 3.30ന് ടൗണ്‍ ഹാളില്‍ സാംസ്‌കാരിക സമ്മേളനം നടത്തും. നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും. സഹകരണ സാംസ്‌കാരിക വകുപ്പുമന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. 



ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാടിക്കാടന്‍ എം.പി. ജൂബിലി സന്ദേശം നല്‍കും. മാണി സി. കാപ്പന്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. വൈകുന്നേരം 6ന് മുനിസിപ്പല്‍ ആര്‍.വി. പാര്‍ക്കില്‍ ഡി.ജെ. നൈറ്റ് നടക്കും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍