Hot Posts

6/recent/ticker-posts

ചേന്നാട് സെന്റ് മരിയ ​ഗൊരോത്തീസ് സ്കൂളിൽ ലഹരിവിരുദ്ധ പരിപാടി നടന്നു


ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കൂ എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചത്. ചേന്നാട് സെന്റ് മരിയ ​​ഗൊരോത്തീസ്  ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ദീപശിഖാ പ്രയാണം നടത്തി, ലഹരിവിരുദ്ധ പ്രതിജ്‍ഞയും എടുത്തു.


ചേന്നാട് ടൗണിൽ നടത്തിയ ദീപശിഖാ പ്രയാണത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. 



സ്കൂൾ മാനേജർ ഫാ. അബ്രാഹം കുളമാക്കൽ, ഹെഡ്മിസ്‌ട്രസ് സിസ്റ്റർ സിസി എസ് എച്ച് , അധ്യാപകർ എന്നിവർ നേതൃത്വം നല്കി. 



Reactions