Hot Posts

6/recent/ticker-posts

അരുവിത്തുറ കോളേജിൽ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ദാന ചടങ്ങ് നടന്നു


അരുവിത്തുറ സെൻറ് ജോർജസ് കോളേജിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ  (ഐ.എസ്.ഒ.) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്ന   ഐ.എസ്.ഒ. 21001 സർട്ടിഫിക്കേഷൻ അവാർഡ് ദാന ചടങ്ങ് നടന്നു.  


കോളേജ് മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലക്കപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അഡ്വ. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. ആധുനിക കാലഘട്ടത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് മികവുറ്റ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്ന സ്ഥാപനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 


ചടങ്ങിൽ ആൻ്റോ ആൻ്റണി എം.പി. യിൽ നിന്നും കോളേജ് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കപറമ്പിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 


അധ്യാപനത്തിലൂടെയും പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവ് നേടുന്നതിനും വികസിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ  പ്രാപ്തമാക്കുകയും പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ആവശ്യകതകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഐ.എസ്.ഒ. 21001 സർട്ടിഫിക്കേഷൻ ലഭ്യമായത്. 


പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വർദ്ധിപ്പിക്കാൻ  ഫലപ്രദമായ മാനേജ്‌മന്റ് സംവിധാനവും അതിനുതകുന്ന പദ്ധതികളും നടപ്പിലാക്കുന്നതിന്റെയും  കൂടി അടിസ്ഥാനമാക്കിയാണ് ഇത് ലഭ്യമാകുന്നത്.

ചടങ്ങിൽ   ബർസാറും കോഴ്‌സ് കോർഡിനേറ്ററുമായ റവ.ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പലും ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ജിലു ആനി ജോൺ, ഐ.എസ്സ്. ഒ മാർക്കറ്റിങ്ങ് ഡയറക്ടർ ഡോ. എൻ ശ്രീകുമാർ, ഐ.ക്യു.എ.സി.അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ. സുമേഷ് ജോർജ്, മിഥുൻ ജോൺ, കോളേജ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് എന്നിവർ  സംസാരിച്ചു.

Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം