Hot Posts

6/recent/ticker-posts

കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരന്റെ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു


കോട്ടയം മെഡിക്കൽ കോളേജിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്ന് രാവിലെ കൂട്ടിരിക്കാൻ വന്ന ഒരാളുടെ ചുണ്ടിലാണ് തെരുവുനായ കടിച്ചത്.


ഗൈനക്കോളജി വാർഡിലെ കൂട്ടിരിപ്പുകാരുടെ സ്ഥലത്താണ് തെരുവുനായ ആക്രമണമുണ്ടായത്,കിടന്നുറങ്ങിയ കൂട്ടിരുപ്പുകാരുടെ ഇടയിലേക്ക് തെരുവുനായ വരികയും ആക്രമിക്കുകയുമാണ് ഉണ്ടായത്. 


തുടർന്ന് കൂട്ടിരുപ്പുകാർ നായയെ ഓടിച്ചൊരു മുറിയിൽ കയറ്റി ആശുപത്രി ജീവനക്കാർ അതിനെ പിടി കൂടുകയും ചെയ്തു. ഇന്നലെയും ഒരാളെ നായ കടിച്ചു.


ഇത്രത്തോളമായിട്ടും അധികാരികൾ നിസ്സംഗത പാലിക്കുകയാണ്. പ്രസവിച്ച് കിടക്കുന്നതടക്കം പത്തോളം തെരുവുനായകളാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ഭാഗത്തുള്ളത്.


ഈ തെരുവുനായ്ക്കളിൽ നിന്നും തങ്ങളെ രക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് കൂട്ടിരുപ്പുകാർ ആവശ്യപ്പെടുന്നത്.

Reactions