Hot Posts

6/recent/ticker-posts

ബി.ജെ.പി പാലാ മണ്ഡലം പദയാത്ര ആരംഭിച്ചു


സംസ്ഥാന സർക്കാരിന്റെ അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെയും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ പ്രമീളാദേവി നിർവ്വഹിച്ചു. 



കേരളം അധികം താമസിയാതെ ശ്രീലങ്കയ്ക്ക് തുല്യമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്നും വരും തലമുറ ഭീതിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുമെന്നും  അതിനെ പ്രതിരോധിക്കാൻ ബി.ജെ.പി കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ അധികാരത്തിൽ എത്തണമെന്നും യാത്രാ ക്യാപ്റ്റന് പതാക കൈമാറിക്കൊണ്ട് ആഹ്വാനം ചെയ്തു. 


യാത്ര രാമപുരം അമ്പലം ജംഗ്‌ഷനിൽ സമാപിച്ചു. സമ്മേളനത്തിൽ അഡ്വ. എൻ.കെ നാരായണൻ നമ്പൂതിരി, പ്രൊഫ. ബി വിജയകുമാർ, സോമശേഖരൻ തച്ചേട്ട്, പി.പി നിർമ്മലൻ, സുമിത് ജോർജ്, ജി. അനീഷ്, പി.ആർ മുരളിധരൻ, ജയൻ കരുണാകരൻ, സതീഷ് ജോൺ, ദീപു സി ജി എന്നിവർ സംസാരിച്ചു.







Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍