Hot Posts

6/recent/ticker-posts

'ഓര്‍മ്മ' ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി 28 വരെ അവസരം

പ്രതീകാത്മക ചിത്രം

കോട്ടയം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ അഥവാ 'ഓര്‍മ്മ' ഓണ്‍ലൈനായി ഒരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് പ്രസംഗ മത്സരത്തിന്റെ രജിസ്‌ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 28 ആണെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഹൈ സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള മത്സരമാണിത്. 


ഒന്‍പതാം ക്ലാസ് മുതല്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ വരെയുള്ള വിദ്യാര്‍ത്ഥികളിൽ 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്.  




2023 ആഗസ്റ്റ് 7 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പ്രസംഗ വീഡിയോ അയച്ചു നല്‍കണം. www.ormaspeech.com എന്ന സൈറ്റില്‍ ഇതു സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. 



ഒന്നാം ഘട്ട പ്രസംഗങ്ങളില്‍ നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍, ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളില്‍ നിന്നായി ഇരുപത് പേരെ വീതവും ഇരു വിഭാഗത്തില്‍ നിന്നും ഒന്നു വീതം വൈല്‍ഡ് കാര്‍ഡ് ജേതാക്കളെയുമാണ് രണ്ടാംഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുപ്പെടുന്നവരെ ഫൈനല്‍ റൗണ്ടിന് അര്‍ഹരാക്കും. ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ക്കും മെഗാ ക്യാഷ് അവാര്‍ഡുകള്‍ക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക. 


മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 'ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2023' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപാ സമ്മാനം ലഭിക്കും. മലയാളത്തിലും ഇംഗ്‌ളീഷിലുമായി ഒന്നാം സമ്മാന വിജയികള്‍ക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. 



കാല്‍ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നല്‍കും. 'ഡോ. അബ്ദുള്‍ കലാം പുരസ്‌കാര'ത്തിനുള്ള വിദ്യാ-കലാലയത്തെയും മത്സരത്തിലൂടെ കണ്ടെത്തും. മെഗാ ക്യാഷ് അവാര്‍ഡുകള്‍ നേടാന്‍ കഴിയാത്തവരും എന്നാല്‍ മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകര്‍ക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. 

ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടര്‍ഭാഗമായി, 'ആസാദി കാ അമൃത് മഹോത്സവിനെ' ആദരിച്ചാണ്, ഓര്‍മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രമോഷന്‍ ഫോറം അന്താരാഷ്ട്ര തലത്തില്‍ പ്രസംഗ മത്സര പരമ്പര ഒരുക്കുന്നത്. 2023 ഓഗസ്റ്റില്‍ ഇന്ത്യന്‍ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ഓര്‍മ്മ ഇന്റര്‍നാഷനല്‍ സമ്മേളനത്തില്‍ വച്ച് ക്യാഷ് അവാര്‍ഡുകളും പുരസ്‌കാര ഫലകങ്ങളും പുരസ്‌കാര പത്രങ്ങളും സമ്മാനിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ജോസ് തോമസ് ആവിമൂട്ടിൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ്, ജോസ് ആറ്റുപുറം എന്നിവർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് തോമസ് (ormaspeech@gmail.com), എബി ജെ ജോസ് (91-9447702117), ഷാജി അഗസ്റ്റിന്‍ (91-9447302306) എന്നീ നമ്പരുകളിൽ നിന്നും ലഭിക്കും.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍