Hot Posts

6/recent/ticker-posts

മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്നു മുതല്‍


പ്രതീകാത്മക ചിത്രം

ഡല്‍ഹി: മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്നു (ജനുവരി 26) മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്.നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 


നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്.


കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്നാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.


സര്‍ക്കാര്‍ ആശുപത്രികൾക്ക് 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുകയെന്നു ഭാരത് ബയോടെക് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം. 



കോവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ലോകത്തെ തന്നെ ആദ്യത്തേതാണ്. 'ഇന്‍കോവാക്' എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്. 



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍