Hot Posts

6/recent/ticker-posts

പാലാ ഫുഡ് പാർക്ക് യാഥാർത്ഥ്യമാക്കണം: മാണി സി കാപ്പൻ എംഎൽഎ



പാലാ: കാർഷിക വിളകളുടെ മൂല്യവർദ്ധനവിനും ചെറു ധാന്യകൃഷി വ്യാപനത്തിനും പ്രസക്‌തിയേറുന്നതായും സർക്കാർ പ്രഖ്യാപിച്ച ഫുഡ് പാർക്ക് പാലായിൽ ഉടൻ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മാണി സി കാപ്പൻ എംഎൽഎ അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന ചെറു ധാന്യ പ്രദർശനമായ " മില്ലറ്റ് എക്സ്പോ " യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, പി.എസ്.ഡബ്ളിയു.എസ് ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ.ജോർജ് വടക്കേതൊട്ടി, ഡാന്റീസ് കൂനാനിക്കൽ ,ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, വിമൽ ജോണി, എബിൻ ജോയി തുടങ്ങിയവർ പ്രസംഗിച്ചു. 



സമാപന ദിവസം രാവിലെ നടന്ന ചെറു ധാന്യ വിപണന സെമിനാർ കേരളാ ബാങ്ക് ഡയറക്ടർ കെ.ജെ ഫിലിപ്പ് കുഴികുളം ഉദ് ഘാടനം ചെയ്തു. ഗ്ലോബൽ മില്ലറ്റ് മിഷൻ ഡയറക്ടർ നാസർ എഴുത്താനിക്കാട്ട്, മില്ലറ്റ് മിഷൻ കേരളയുടെ എൽ പങ്കജാക്ഷൻ ശാന്തി ഗ്രാം എന്നിവർ സെമിനാറിൽ ക്ലാസ്സ് നയിച്ചു. 



വിവിധയിനം മില്ലറ്റ് ഉല്പന്നങ്ങൾ അഗ്രിമയിൽ 
ലഭ്യമാണന്നും ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ രൂപതിയിലുടനീളം സംഘടിപ്പിക്കുമെന്നും ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു.











Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
എന്താണ് ചിത്രവധക്കൂട്?