പാലാ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ 2022 -23 വർഷത്തെ മികവുത്സവം മാർച്ച് 6ാം തീയതി നടക്കും. രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പാലാ ഡിഇഒ ജയശ്രീ കെ അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്യും.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ്, പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി ജോജോ, ബിപിഒ ജോളി മാത്യു, എംപിടിഎ പ്രസിഡന്റ് ബേബി ശിവദാസ്, ഫാ. ലിജോ മാപ്രക്കരോട്ട് തുടങ്ങിയവർ സംസാരിക്കും.










