Hot Posts

6/recent/ticker-posts

രാമപുരം മാർ അ​ഗസ്തിനോസ് കോളേജിൽ വനിതാദിനം ആചരിച്ചു



രാമപുരം: മാർ ആഗസ്തീനോസ് കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനം ആചരിച്ചു. വിദ്യാർഥിനികളുടെ  വിവിധ കലാപരിപാടികളും, മത്സരങ്ങളും നടത്തി. കോളേജ് മാനേജർ റെവ . ഡോ . ജോർജ്  വർഗ്ഗീസ്  ഞാറക്കുന്നേൽ  അധ്യഷത വഹിച്ചു. 


എഴുത്തുകാരി ശ്രീപാർവ്വതി വനിതാദിനാഘോഷം ഉദ്‌ഘാടനം ചെയ്തു. എം. ജി. യുണിവേഴ്‌സിറ്റി ലളിത ഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ ശ്രദ്ധ ഖന്ന, ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് ജേതാവ് കൃപ മനോജ് എന്നീ വിദ്യാർത്ഥിനികളെ പുരസ്ക്കാരം നൽകി ആദരിച്ചു. 



ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിൽ മാക് വുമൺ ഓഫ് ദി ഇയറായി അഞ്ചു സജു, ഫസ്റ്റ് റണ്ണറപ്പായി  റിയ എൽസ ഷാജി, സെക്കന്റ്  റണ്ണറപ്പായി അനുഷ്ക ഷൈൻ എന്നിവർ വിജയികളായി. പ്രിൻസിപ്പൽ  ഡോ.ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, വിമൻ സെൽ കോ ഓർഡിനേറ്റർമാരായ  മനീഷ് മാത്യു, ആൻ മരിയ ജോൺ, മീനു എലിസബത്ത്  സെബാസ്റ്റ്യൻ,  വിദ്യാർത്ഥി പ്രതിനിധികളായ നേഹ സനോജ് , അന്ന ജോണി, അനു സോണി തുടങ്ങിയവർ പ്രസംഗിച്ചു.











Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്