യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിണ്ടായിരുന്ന ബാബു ചാഴിക്കാടന്റെ 32ാം ചരമ ദിനത്തോടനുബന്ധിച്ച് യൂത്ത് ഫ്രണ്ട്(എം) പ്രവർത്തകർ രക്തദാനം നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ രക്ത സ്വീകരണ കേന്ദ്രത്തിലെത്തിയാണ് പ്രവർത്തകർ രക്തം ദാനം ചെയ്തത്.
ജില്ലാ പ്രസിഡൻറ് പീറ്റർ പാവറട്ടി, ജിത്തു ജോർജ് താഴേക്കാടൻ, അഡ്വ.മിഥുൻ തോമസ്, ടോമീസ് കെ.സി, സുരേഷ് മഞ്ഞളി , അഡ്വ.സന്തോഷ് കൂനമാക്കൽ എന്നിവർ നേതൃത്വം നൽകി.