Hot Posts

6/recent/ticker-posts

വിദ്യാലയങ്ങൾ തുറക്കും മുൻപ് റോഡുകളിൽ സീബ്രാ ലൈനുകൾ വരയ്ക്കണം: കെ.എസ്.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി




പാലാ: ജൂൺ 1- നു സ്കൂളുകൾ തുറക്കാൻ ഇരിക്കെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളുടെ സമീപ റോഡുകളിൽ സീബ്ര ലൈനുകൾ വരയ്ക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കെ.എസ്.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് അപകടങ്ങൾ തുടർകഥകൾ ആവുന്ന സാഹചര്യത്തിൽ റോഡ് മുറിച്ചു കടക്കേണ്ട സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന് സീബ്രാലൈനുകൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. 


വർഷങ്ങൾ മുൻപ് വരച്ച റോഡിലെ സീബ്രാ ലൈനുകൾ എല്ലാം തന്നെ ഇപ്പോൾ മാഞ്ഞുപോയിരിക്കുന്ന അവസ്ഥയിലാണ്. ഇത്തരം സാഹചര്യത്തിൽ വഴിയാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന അപകട സാഹചര്യങ്ങൾ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട് ജോസ് കെ മാണി എംപിയ്ക്ക് 
കെ.എസ്.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി.


ജോസ് കെ മാണി ഈ വിഷയം പൊതുമരാമത്ത് വകുപ്പ്  മന്ത്രി മുഹമദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി അനുകൂലമായ നടപടിയെടുപ്പിക്കാം എന്ന് ഉറപ്പ് നൽകിയതായും അവർ അറിയിച്ചു. 




യോഗം ടോബിൻ കെ അലക്സ്‌  ഉദ്ഘാടനം ചെയ്തു. ആൽവിൻ ഞായർകുളം അദ്ധ്യക്ഷത വഹിച്ചു. ക്രിസ്റ്റോം കല്ലറക്കൽ, ജോൺ തോമസ് വരകുകാലായിൽ, സരൺ സജി, രാഹുൽ റെജി എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ