Hot Posts

6/recent/ticker-posts

മറ്റത്തിപ്പാറ ബ്ലെസ്ഡ് കുഞ്ഞച്ചൻ ഹോമിന് കൈത്താങ്ങായി കാവുംകണ്ടം ഇടവക കൂട്ടായ്മ




കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 7 ഞായറാഴ്ച ജീവകാരുണ്യ ദിനമായി ആചരിച്ചു. മറ്റത്തിപ്പാറ ബ്ലെസ്ഡ് കുഞ്ഞച്ചൻ ഓൾഡ് ഏജ് ഹോം സന്ദർശിച്ച് നിത്യോപയോഗ സാധനങ്ങൾ കൈമാറി. 


സമൂഹത്തിലെ നിരാലംബരും പാവപ്പെട്ടവരുമായ വ്യക്തികളെ സംരക്ഷിക്കുന്ന ഭവനമാണ് ബ്ലെസ്ഡ് കുഞ്ഞച്ചൻ ഭവൻ. ഇപ്പോൾ സ്ത്രീകളും പുരുഷന്മാരുമായി അറുപതോളം അന്തേവാസികളെ സംരക്ഷിച്ചു പോരുന്നു. രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവന്റെയും മറ്റത്തിപ്പാറ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെയും മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 



ചുരുങ്ങിയ അഞ്ച് വർഷത്തിനുള്ളിൽ അനേകം പേർക്ക് അഭയമരുളിയ ജീവകാരുണ്യ സ്ഥാപനമാണിത്. പാലാ രൂപതാ വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിലച്ചൻ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്താണ് സ്ഥാപനം പടുത്തുയർത്തിയിരിക്കുന്നത്. നിരവധി ആളുകളുടെ സഹകരണത്തോടെയാണ് സ്ഥാപനം മുന്നോട്ടുപോകുന്നത്. 




കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ കുഞ്ഞച്ചൻ ഭവൻ സന്ദർശിച്ച് ഭക്ഷ്യവസ്തുക്കൾ കൈമാറി. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

ഡേവീസ് കല്ലറക്കൽ, ബിൻസി ഞള്ളായിൽ, കൊച്ചുറാണി ജോഷി ഈരൂരിക്കൽ, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു ഷൈജു നെല്ലിത്താനത്തിൽ, സിജുമോൻ കരിഞ്ഞാങ്കൽ, ജോജോ പടിഞ്ഞാറയിൽ, സാബു വാദ്യാനത്തിൽ, ലിസി ജോസ് ആമിക്കാട്ട്, ദേവസ്യ കൂനംപാറയിൽ, ബിന്ദു കൊണ്ടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ