Hot Posts

6/recent/ticker-posts

എം.ജി ബിരുദ ഫലം; അരുവിത്തുറ കോളേജിന് റാങ്കുകളുടെ തിളക്കം




മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ പ്രോഗ്രാമുകളുടെ ഫല പ്രഖ്യാപനത്തിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിന് 17 റാങ്കുകളും മൂന്ന് എസ്. ഗ്രേഡും 33 എ പ്ലസ്സുകളുമായി തിളക്കമാർന്ന വിജയം. ബി.എ. ഇക്കണോമിക്‌സിൽ എസ് ഗ്രേഡോടെ സൂഫിയ മുഹമ്മദ് ബഷീറും, ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മഹിമ വി ഉണ്ണിത്താനും  ഒന്നാം റാങ്ക് കരസ്ഥമാക്കി. 



രണ്ടാം റാങ്ക് - അലീന ചാക്കോ (ബി.എ. പൊളിറ്റിക്കൽ സയൻസ്), തെരേസാ സി.എൽ. (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). മൂന്നാം  റാങ്ക് - അലീന ടോം (ബി.എ. ഇംഗ്ലീഷ് മോഡൽ 2 ടീച്ചിങ്), പ്രിനീഷാ തോമസ് (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). 




നാലാം റാങ്ക് - താജ്‌മി പി.എസ്. (ബി.കോം.കമ്പ്യൂട്ടർ അപ്ലിക്കേഷൻ മോഡൽ 2), സ്വാതിമോൾ എം.ജി. (ബി.കോം.കോ-ഓപ്പറേഷൻ), ബ്ലെസി ബാബു (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം) അഞ്ചാം റാങ്ക് - ആദിത്യൻ ജി. (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). ആറാം റാങ്ക് - ലിൻസ് കെ സധുജൻ (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). ഏഴാം റാങ്ക് - അനുജ ബൈജു (ബി.എ. ഇംഗ്ലീഷ് മോഡൽ 2 ടീച്ചിങ്), നിർമൽ മാത്യു (ബി.കോം.കോ-ഓപ്പറേഷൻ), ഐശ്വര്യ ലക്ഷ്‌മി എം.എസ്.  (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). 




എട്ടാം റാങ്ക് - ഡോണ ജോർജ് (ബി.എ. പൊളിറ്റിക്കൽ സയൻസ്). ഒൻപതാം റാങ്ക് - ഇർഫാനാ പി.എ. (ബി.കോം മാർക്കറ്റിംഗ്). പത്താം റാങ്ക് - അഭിരാമി എസ്. നായർ (ബി.സി.എ.). ബി.എസ്.സി. മാത്തമാറ്റിക്സിൽ മീര മധു, ലിന്റ ജോഷ് എന്നിവരാണ് എസ്. ഗ്രേഡ് കരസ്ഥമാക്കിയ മറ്റ് രണ്ടു വിദ്യാർത്ഥികൾ. 

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിജയം നേടാൻ പ്രാപ്തമാക്കിയ അധ്യാപകരെയും മാതാപിതാക്കളെയും കോളേജ് മാനേജർ വെരി.റവ. ഡോ. അഗസ്റ്റിൻ പാലക്കപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്‌സ് കോർഡിനേറ്ററുമായ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും