Hot Posts

6/recent/ticker-posts

മകളെ തീ കൊളുത്തി കൊന്നതെന്ന് യുവതിയുടെ അച്ഛന്‍

പ്രമോദ്


തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ യുവതിയും ഒന്‍പത് മാസം പ്രായമുള്ള കുട്ടിയും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് യുവതിയുടെ അച്ഛന്‍ പ്രമോദ് രം​ഗത്തെത്തി. 


ഭര്‍ത്താവ് രാജു ജോസഫ് ടിന്‍സിലിയുടെ അവിഹിത ബന്ധത്തെ അഞ്ജു നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് ആരോപിച്ചു.


തങ്ങളുടെ മുന്നില്‍വെച്ച് ഉള്‍പ്പെടെ പല തവണ രാജു അഞ്ജുവിനെ മര്‍ദ്ദിച്ചിരുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അഞ്ജു പറയുകയും ചെയ്തിരുന്നു. 

അഞ്ജു, രാജു ജോസഫ് ടിന്‍സിലി






തങ്ങളുടെ ഇനിയുള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിക്കേണ്ടിവന്നാലും കേസ് നടത്തുമെന്നും പ്രമോദ് പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും രാജു ജോസഫ് ടിന്‍സിലിയുമായുള്ള വിവാഹം നടന്നത്.

Reactions