Hot Posts

6/recent/ticker-posts

ആശുപത്രി സംരക്ഷണ ഓർഡിനൻസ്: തടവ് 7 വർഷം വരെ, അസഭ്യം പറയുന്നതും കുറ്റകരമാകും




ആരോഗ്യ കേന്ദ്രങ്ങളിലെ അതിക്രമങ്ങളിൽ ജയിൽ ശിക്ഷ കുറഞ്ഞത് 6 മാസവും ഉയർന്നത് 7 വർഷം വരെയുമാകും. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അസഭ്യം പറയുന്നതുൾപ്പെടെ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരമാകും. ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിൽ ഇതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്താനാണു തീരുമാനം. 


നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴ ഈടാക്കുന്നതും പരിഗണനയിലുണ്ട്. നിലവിൽ 3 വർഷം വരെ തടവും 50,000 രൂപ വരെ പിഴയുമാണു പരമാവധി ശിക്ഷ. നഴ്സിങ് കോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളും നിയമത്തിന്റെ പരിധിയിലാകും.  


നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഓർഡിനൻസിന്റെ കരട് നിയമ വകുപ്പിന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും കൂടി അന്തിമ അംഗീകാരത്തോടെയാകും  നാളത്തെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വയ്ക്കുക.





ഓർഡിനൻസിൽ ഉൾപ്പെടുത്താൻ ധാരണയായ മറ്റു നിർദേശങ്ങൾ:

∙ ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങളിൽ പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം. അതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഒരു മാസത്തിനുള്ളിൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കണം. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കുന്നതും പരിഗണിക്കണം. 

∙ ഐഎംഎ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണു ഓർഡിനൻസ് കരടിനു രൂപം നൽകുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്കു 10 വർഷം വരെ തടവുശിക്ഷ വേണമെന്നും ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള സൈബർ അധിക്ഷേപവും നിയമത്തിന്റെ പരിധിയിൽ വരണമെന്നും സംഘടനകൾ ആവശ്യം ഉന്നയിച്ചു.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമായി നടപ്പിലാക്കുവാൻ തീരുമാനിച്ച് പാലാ നഗരസഭ