Hot Posts

6/recent/ticker-posts

രാവിലെ ഉണ്ടാക്കിയ പുട്ട് മിച്ചം വന്നോ..കളയണ്ട ഉപ്പുമാവാക്കാം...



മിച്ചം വരുന്ന പുട്ടു കൊണ്ട് സ്വാദിഷ്ഠമായ ഉപ്പുമാവു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.



ചേരുവകൾ

പുട്ട് - ഒന്നര കപ്പ്‌
കടുക് - 1/2 ടീസ്പൂൺ
ഉഴുന്നു പരിപ്പ് - 1 ടീസ്പൂൺ
ചുവന്ന മുളക് - 2 എണ്ണം
എണ്ണ - 2 ടീസ്പൂൺ 
കറിവേപ്പില
ഉപ്പ് - ആവശ്യത്തിന്
ഉള്ളി - 1/2 കപ്പ്‌
പച്ചമുളക് -2 എണ്ണം
തക്കാളി -1/2 കപ്പ്‌ 
കാരറ്റ് -1/4 കപ്പ്‌
ബീൻസ് -1/4 കപ്പ്‌
കാബേജ് -1/4 കപ്പ്‌
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 3/4 ടീസ്പൂൺ



പാകം ചെയ്യുന്ന വിധം

പാനിലേക്കു എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിക്കുക. ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു വഴറ്റുക. 





ഉള്ളിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റിയെടുക്കുക. ഉള്ളി വഴന്നു വരുമ്പോൾ തക്കാളി കൂടി ചേർത്തു വഴറ്റിയെടുക്കുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തു കൊടുക്കുക. 

പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും ബീൻസും കാബേജും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്  ഇളക്കി വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ പുട്ട് ഉടച്ചതു  കൂടി ചേർത്ത് ഇളക്കി 5 മിനിറ്റ് ചെറു തീയിൽ വയ്ക്കുക. സ്വാദിഷ്ടമായ പുട്ട് ഉപ്പുമാവ് റെഡി.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്