Hot Posts

6/recent/ticker-posts

ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം: യുവതി പിടിയിൽ




കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിനിടെ യുവതി പൊലീസിന്റെ പിടിയിലായി.ജിദ്ദയിൽ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്നയാണ് പിടിയിലായത്. 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വർണമാണ് ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.



മിശ്രിത രൂപത്തിലാക്കിയ സ്വർണം പാക്കറ്റുകളിലാക്കി ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് യുവതിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പൊലീസ് സംഘം കാത്തിരുന്നാണ് പിടികൂടിയത്.


പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി സ്വർണമില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചിരുന്നു. തുടർന്ന് യുവതിയുടെ ലഗേജും ഹാൻഡ് ബാഗും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. 




ഇവരുടെ കാറിന്റെ ഡോറിൽ നിന്നും സ്വർണമിശ്രിതം കണ്ടെത്തി. സ്വർണക്കടത്തു സംഘത്തിന്റെ കാരിയറായി പ്രവർത്തിക്കുന്നയാളാണ് ഷബ്നയെന്നാണ് വിവരം. 

Reactions