Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭയിൽ പുനരുപയോ​ഗയോ​ഗ്യമായ വസ്തുക്കൾ കൈമാറുന്നതിന് സംവിധാനം




പാലാ ന​ഗരസഭ സ്വച്ഛ് ഭാരത് മിഷൻ(അർബൻ)2.0 മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ ക്യാംപയിന്റെ ഭാ​ഗമായി പാലാ ന​ഗരസഭയിൽ പുനരുപയോ​ഗയോ​ഗ്യമായ വസ്തുക്കൾ കൈമാറുന്നതിനുള്ള R.R.R (Reduce Reuse Recycle)  സെന്ററിന്റെ ഉ​ദ്ഘാടനം ന​ഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവഹിച്ചു.



പുനരുപയോ​ഗപ്രദമായ തുണിത്തരങ്ങൾ, ​ഗൃഹോപകരണ സാമ​ഗ്രികൾ, തുടങ്ങിയവ പൊതുജനങ്ങൾക്ക് ഈ സെന്റർ വഴി കൈമാറ്റം ചെയ്യാൻ സാധിയ്ക്കും. ന​ഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, ഷീബ ജിയോ, ലിസിക്കുട്ടി മാത്യു, ആനി ബിജോയ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ഡോ. ​ഗീതാദേവി ന​ഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.  






Reactions