Hot Posts

6/recent/ticker-posts

ദോശ പ്രസാദമായി നല്‍കുന്ന മധുരയിലെ അഴഗര്‍ മഹാവിഷ്ണു ക്ഷേത്രം




തമിഴ്നാട്ടിലെ മധുര നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ, അഴഗര്‍ മലയുടെ താഴ്വരയിൽ
സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അഴഗര്‍ കോവില്‍. അളഗര്‍ ക്ഷേത്രമെന്നും അറിയപ്പെടുന്ന ഈ കോവില്‍ മഹാവിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ്. 


108 ദിവ്യദേശ ക്ഷേത്രങ്ങളില്‍ അതായത് 108 വൈഷ്ണവാലയങ്ങളില്‍ ഒന്നാണ് അഴഗര്‍ കോവില്‍. മധുരൈ മീനാക്ഷിയുടെ സഹോദരന്‍ എന്ന സങ്കല്പത്തിലാണ് മഹാവിഷ്ണുവിനെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്‌നി മഹാലക്ഷ്മിയെ തിരുമാമകളായിട്ടാണ് ഇവിടെ ആരാധിക്കുന്നത്.



സുന്ദര്‍ രാജര്‍, കല്ലഴഗര്‍ (കല്ലാളഗര്‍) എന്നും ഇവിടുത്തെ മഹാവിഷ്ണുവിനെ വിളിക്കുന്നു. സൗന്ദര്യത്താല്‍ ഹൃദയങ്ങളെ കവരുന്നതിനാലാണ് സുന്ദര്‍ രാജന്‍ എന്ന് വിളിക്കുന്നത്. അഴഗര്‍ എന്നാല്‍ ആകര്‍ഷകമായ രൂപമുള്ളവന്‍ എന്നും അര്‍ത്ഥമുണ്ട്. 




ദ്രാവിഡ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കം പറയുന്നുണ്ട്. എപ്രില്‍ - മെയ് മാസങ്ങളില്‍ വരുന്ന പത്ത് ദിവസത്തെ ചിത്തിരൈ ഉത്സവം വളരെ വിശേഷകരമാണ്. ക്ഷേത്രത്തില്‍ എപ്പോഴും ജ്വലിക്കുന്ന ഒരു അഖണ്ഡജ്യോതിയും കാണാവുന്നതാണ്.


പുളിയോഗരൈ, തൈര് സാദം, മിലാകു വട എന്നിവ ഇവിടുത്തെ പ്രസാദങ്ങളാണ്. എന്നാല്‍ ഇവിടുത്തെ ഏറ്റവും പ്രധാനമായ പ്രസാദം എന്നത് ദോശയാണ്. ഉഴുന്ന് കൊണ്ടുള്ള ദോശ ഇവിടെ അതിവിശേഷകരമായ പ്രസാദമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ഒരു പഞ്ച ലോഹ തവയില്‍ നെയ്യ് ഉപയോഗിച്ചാണ് ഈ ദോശ തയ്യാറാക്കുന്നത്. അഴഗര്‍ ദോശ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരത്തില്‍ രാവിലെയും വൈകിട്ടും ഇവിടെ ദോശ തയ്യാറാക്കി ഭഗവാന്‍ നിവേദിക്കുന്നു. പിന്നീട് മന്ത്രങ്ങളും കീര്‍ത്തനങ്ങളും ആലപിക്കുന്ന ഗോഷ്ടി സംഘത്തിനാണ് ഈ ദോശ, ആ ദിവസം ആദ്യമായി നല്‍കുന്നത്.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും