പൈക: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നിർമ്മിച്ച് നല്കുന്ന "കെഎം മാണി കാരുണ്യ ഭവന്റെ " നിർമ്മാണത്തിന് തറക്കല്ലിട്ടു. പൈക അസി.വികാരി ഫാ.ഷിജോ ഇല്ലിക്കൽ തറകല്ലടിൽ കർമ്മം നിർവ്വഹിച്ചു.
പാർട്ടി സ്റ്റീയറിങ്ങ് കമ്മറ്റി അംഗം സാജൻ തൊടുക, മണ്ഡലം പ്രസിഡന്റ് ജൂബിച്ചൻ ആനിത്തോട്ടത്തിൽ, റ്റോമി കപ്പിലുമാക്കൽ, അവിരാച്ചൻ കോക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജോസ് കുന്നപ്പള്ളി, സെൽവി വിൽസൺ, സിനി ജോയി, ജോർജ് കാഞ്ഞമല, വിൽസൺ പതിപ്പിള്ളി, ജിമ്മിച്ചൻ മണ്ഡപത്തിൽ, സച്ചിൻ കളരിക്കൽ, ബാബു വെള്ളപ്പാണി, ജയിംസ് പൂവത്തോലി, അജി അമ്പലത്തറ, സണ്ണി നടയ്ക്കൽ, സജി പനച്ചിക്കൽ, ബേബി ആയില്യക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.