Hot Posts

6/recent/ticker-posts

ദാഹമകറ്റാൻ 'അമൃത്', ഈരാറ്റുപേട്ടയുടെ വികസനക്കുതിപ്പിൽ പുതിയൊരു അധ്യായം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങളുടെ സമഗ്ര കുടിവെള്ള പദ്ധതി 'അമൃത്' (AMRUT) പദ്ധതിയിലൂടെ യാഥാർത്ഥ്യമാവുകയാണ്. നഗരസഭാ പരിധിയിലെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ ബൃഹത്തായ പദ്ധതിക്കായി 20.5 കോടി രൂപയാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതിയുടെ സാമ്പത്തിക ബാധ്യതയുടെ 12.5 ശതമാനം തുക ഈരാറ്റുപേട്ട നഗരസഭ നേരിട്ടാണ് വഹിക്കുന്നത്.
നീലൂരിൽ നിർമ്മാണം പുരോഗമിക്കുന്ന 45 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ നിന്നും 700 മില്ലിമീറ്റർ വ്യാസമുള്ള പൈപ്പുകൾ വഴി വെട്ടിപ്പറമ്പിലെ സംഭരണിയിൽ എത്തിക്കുന്ന വെള്ളം, അവിടെനിന്നും തേവരുപാറയിൽ പുതുതായി നിർമ്മിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് എത്തിച്ചാണ് വിതരണം നടത്തുന്നത്. നഗരസഭാ പരിധിയിൽ പുതുതായി 39 കിലോമീറ്ററിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിലൂടെ 1500 പുതിയ ഗാർഹിക കണക്ഷനുകൾ നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കും. 
ഈരാറ്റുപേട്ടയുടെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന ഈ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5.00 മണിക്ക് തേവരുപാറയിൽ വെച്ച് നടക്കുകയാണ്. നാടിന്റെ ദാഹമകറ്റാൻ ലക്ഷ്യമിട്ടുള്ള ഈ മഹത്തായ സംരംഭത്തിൽ ഏവരുടെയും സാന്നിധ്യവും സഹകരണവും വിനീതമായി അഭ്യർത്ഥിക്കുന്നു.
Reactions