Hot Posts

6/recent/ticker-posts

കാൻസർ ബോധവൽക്കരണ വാക്കത്തോൺ; സൂംബാ നൃത്തത്തോടെ ആവേശകരമായ തുടക്കം

പാലാ: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജും മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ ആവേശകരമായ സൂംബാ നൃത്തത്തോടെ ആരംഭിച്ചു. വാക്കത്തോണിന് മുന്നോടിയായി നടത്തിയ വാംഅപ്പ് സൂംബാ പരിപാടി പങ്കെടുത്തവർക്ക് ഊർജവും ഉത്സാഹവും പകർന്നു.
കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും മാർ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ ഏകദേശം 500 പേർ പരിപാടിയിൽ പങ്കെടുത്തു. കാൻസർ നേരത്തെ കണ്ടെത്തുന്നതിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് വ്യാപകമായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ കടന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ സമാപിച്ചു. വഴിയൊരുക്കി പൊതുജനങ്ങളുമായി സംവദിച്ചും ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറിയും മുന്നേറി. പരിപാടിയുടെ സുരക്ഷിതവും ക്രമബദ്ധവുമായ നടത്തിപ്പിനായി ആവശ്യമായ മെഡിക്കൽ സഹായവും മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മരിയ സദനത്തിന് കൈത്താങ്ങുമായി ജനകീയ കൂട്ടായ്മ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ഷാഹുൽ ഹമീദ് ഐ.പി.എസ്. കോട്ടയം ജില്ലാ പോലീസ് മേധാവി
ഇനി വ്യാപക മഴ! ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം