Hot Posts

6/recent/ticker-posts

പുലിയന്നൂർ ശ്രീമഹാദേവ ക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 09 മുതൽ

പാലാ: പുലിയന്നൂർ ശ്രീമഹാദേവ ക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 09 മുതൽ 16 വരെ നടക്കും. ഫെബ്രുവരി 09 തിങ്കളാഴ്ച വൈകിട്ട് 5 മുതൽ ഭജന, 5.45 മുതൽ കൽപ്പാത്തി ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന തായമ്പക, പുഷ്പാലങ്കാരം, രാത്രി 8.00 ന് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരി മനയത്താറ്റ് ഇല്ലം, മേൽശാന്തി ബ്രഹ്മശ്രീ എം.ഡി നാരായണൻ നമ്പൂതിരി മുണ്ടക്കൊടി ഇല്ലം എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. ശേഷം 8.15 ന് കൊടിയേറ്റ് സദ്യ. 8.30 മുതൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന 'സാന്ദ്രാനന്ദലയം'. 9.00 ന് ദിക്ക് കൊടി.
ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 3 മണിക്ക് നിർമ്മാല്യ ദർശനത്തോടെ ആരംഭം. രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളിപ്പ്, ഗജരാജൻ അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റും. തുടർന്ന് പഞ്ചവാദ്യം, 9.00 ന് കാവടി ഘോഷയാത്ര കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നു പുറപ്പെടും. 11.00 മുതൽ മഹാപ്രസാദ ഊട്ട് നടക്കും. 12.30 ന് കാവടി അഭിഷേകം, 1.00 ന് കുറത്തിയാട്ടം, 3.00 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 5 മുതൽ പഞ്ചവാദ്യം, 6.15 ന് ദീപാരാധന, ചുറ്റുവിളക്ക്, 9.15 മുതൽ നൃത്തനാടകം ശാകുന്തളം അരങ്ങേറും.

ഫെബ്രുവരി 16 ന് വൈകിട്ട് 5 ന് കൊടിയിറക്ക്. രാത്രി 11 ന് ആറാട്ട് എതിരേൽപ്പ്, ദീപക്കാഴ്ച്ചയോടെ ഉത്സവം സമാപിക്കും.

മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദേവസ്വം ഭരണസമിതിയംഗങ്ങളായ ഇ.വി സുബ്രഹ്മണ്യൻ നമ്പൂതിരി (ഇളമ്പിലാക്കാട് ഇല്ലം), ടി.ജെ പരമേശ്വരൻ (തുരുത്തിപ്പള്ളി ഇല്ലം), ഇ.വി ഹരി ആരഭി (ഇണ്ടൻതുരുത്തി ഇല്ലം) എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
അന്തിനാട് ശ്രീ മഹാദേവ ക്ഷേത്ര തിരുവുത്സവം ഫെബ്രുവരി 9 മുതൽ16 വരെ
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
പുലിയന്നൂർ ശ്രീമഹാദേവ ക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 09 മുതൽ
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മരിയ സദനത്തിന് കൈത്താങ്ങുമായി ജനകീയ കൂട്ടായ്മ
ഷാഹുൽ ഹമീദ് ഐ.പി.എസ്. കോട്ടയം ജില്ലാ പോലീസ് മേധാവി
ഇനി വ്യാപക മഴ! ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു
കാൻസർ ബോധവൽക്കരണ വാക്കത്തോൺ; സൂംബാ നൃത്തത്തോടെ ആവേശകരമായ തുടക്കം