പൂഞ്ഞാര്‍ തെക്കേക്കരയിലുള്ള പോലീസ് ഔട്ട് പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നും കല്ലേകുളത്ത് ആഭ്യന്തര വകുപ്പ് ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് 2024 മാര്‍ച്ച് 3-നാണ് എറണാകുളത്ത് നടന്ന മുഖ്യമന്ത്രിയുടെ 'മുഖാമുഖം' പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി എത്തിയ പ്രസാദ് കുരുവിള മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. ആഭ്യന്തര വകുപ്പില്‍ നിന്നും ഒരു മറുപടി ലഭിക്കാന്‍ രണ്ട് വര്‍ഷങ്ങള്‍ എടുക്കേണ്ടിവന്നു.
കൊട്ടിഘോഷിച്ച് നടന്ന നവകേരള യാത്രാ പരിപാടിയില്‍ മുണ്ടക്കയത്തുവച്ച് നല്കിയ ചില നിവേദനങ്ങളിലും ഒഴിവുകഴിവ് പറഞ്ഞ മറുപടിയാണ് ലഭിച്ചിട്ടുള്ളത്. നവകേരള യാത്രയും, മുഖാമുഖം പരിപാടിയും പ്രഹസന പരിപാടികളായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രസാദ് കുരുവിള പറഞ്ഞു.

