Hot Posts

6/recent/ticker-posts

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സംസ്ഥാനത്തെ മികച്ച ഹൈസ്കൂൾ, തിരഞ്ഞെടുത്ത് കെസിബിസി

കോട്ടയം: കഴിഞ്ഞ രണ്ട് വർഷക്കാലത്തെ അക്കാദമിക നേട്ടങ്ങൾ വിലയിരുത്തിയാണ് ലിറ്റിൽ ഫ്ലവറിനെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്തത്. മികച്ച പ്രകടനത്തിനായി നടപ്പിലാക്കിയ നൂതനവും ഗവേഷണാത്മകവുമായ  ടീച്ചിങ്ങ് മെത്തേഡുകൾ, മന്ദപഠിതാക്കൾ, ഭിന്നശേഷിക്കാർ, ഗിഫ്റ്റഡ് ചൈൽഡ് എന്നീ വിഭാഗം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിപാടികൾ, സ്‌കൂൾ നടപ്പിലാക്കിയ സാമൂഹ്യസേവന ജനസമ്പർക്ക പരിപാടികൾ, മാനവികമൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ, സബ്‌ജില്ല / റവന്യൂജില്ല / സംസ്ഥാന / ദേശീയ തലത്തിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടം, സ്‌കൂളിൽ നിന്ന് വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളുടെ എണ്ണം, വിവിധ മേഖലകളിൽ റിസോഴ്‌സ് അധ്യാപകരായി പ്രവർത്തിക്കുന്ന അധ്യാപകരുടെ എണ്ണം എന്നിവ വിലയിരുത്തിയാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.
വൈ.ഐ.പി നാഷണൽ മാരത്തോണിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത ഏക സ്കൂൾ. കോട്ടയം ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള അവാർഡ്. പാലാരൂപതയുടെ ഈ വർഷത്തെ ഗോൾഡൻ സ്കൂൾ അവാർഡ്. പാലാ രൂപത കെ.സി.എസ്, എൽ.യു.പി വിഭാഗം ബെസ്റ്റ് സ്കൂൾ അവാർഡ് എന്നീ നേട്ടങ്ങളും അവാർഡിന് പരിഗണിക്കപ്പെട്ടു.
മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, പിടിഎ പ്രസിഡൻ്റ് ഷെറിൻ കെ തയ്യിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.
Reactions