Hot Posts

6/recent/ticker-posts

എല്ലാ തദ്ദേശ സ്ഥാപനങ്ങളും 'ഹാപ്പി'യാകണമെന്ന് സർക്കാർ




സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി സർക്കാർ. ഇതിനായി 50 സെന്റ് ഭൂമിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. നിലവിലുള്ള പാർക്കുകളിൽ അധികസംവിധാനം ഏർപ്പെടുത്തിയും ഹാപ്പിനസ് പാർക്ക് ഒരുക്കാം.


മാലിന്യം തള്ളിയിരുന്ന പ്രദേശങ്ങൾ, ശ്മശാനത്തിനു സമീപമുളള ഭൂമി എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും നിർദേശവുമുണ്ട്. പാർക്ക് സ്ഥാപിക്കുന്നതിലൂടെ പ്രദേശത്തിന്റെ രൂപം തന്നെ മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.



മാസത്തിൽ ഒരു ദിനം ഹാപ്പിനസ് ഡേ നടത്തണം. തനത് കലാകാരൻമാർക്ക് അവസരം നൽകുന്ന പരിപാടികൾക്കും ഭക്ഷ്യമേളയ്ക്കും അരങ്ങൊരുക്കാം. 
സൗകര്യങ്ങളൊരുക്കുന്നതിനും ഭൂമി വാങ്ങുന്നതിനും വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഉപയോഗിക്കാമെന്നാണ് തദ്ദേശ വകുപ്പിന്റെ നിർദേശം.


മാലിന്യ സംസ്കരണ മേഖലയ്ക്ക് മാറ്റിവയ്ക്കേണ്ട വിഹിതവും വിനിയോഗിക്കാം. നഗരങ്ങളിൽ അമൃത് പദ്ധതിയും പ്രയോജനപ്പെടുത്താം. സ്പോൺസർഷിപ്, കോർപറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് എന്നിവയിലൂടെയും പണം കണ്ടെത്താം. ഹാപ്പിനസ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള കരട് തയാറാക്കുന്നതിനു ചീഫ് ടൗൺ പ്ലാനറെ ചുമതലപ്പെടുത്തി. 


ഇരിപ്പിടങ്ങൾ, മറ്റു വിനോദോപാധികൾ, സെൽഫി കോർണർ, പാനീയങ്ങളും ലഘുഭക്ഷണവും (ടേസ്റ്റ് ദി വില്ലേജ് കോർണർ), മൊബൈൽ റീചാർജിങ് സംവിധാനം, വൈഫൈ, ശുദ്ധജലം, ശുചിമുറി, മാലിന്യ നിർമാർജന സംവിധാനം, സേവ് ദി ഡേറ്റ്, പിറന്നാൾ ആഘോഷം എന്നിവയ്ക്ക് വിനിയോഗിക്കാൻ കഴിയുംവിധം ഭംഗി എന്നിയൊക്കെ ഇവിടങ്ങളിൽ വേണം.



Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ