Hot Posts

6/recent/ticker-posts

ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയ്ക്ക് 30 ന് തുടക്കം




ചാലമറ്റം: മലനാടിന് അക്ഷരദീപം പകർന്നു നൽകി നിരവധി ശ്രേഷ്ഠ വ്യക്തിത്വങ്ങളെ സമ്മാനിച്ച  ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ 75-ാം വർഷത്തിലേയ്ക്ക്. 1949 ജൂൺ 30 ന് സ്ഥാപിതമായ ഇംഗ്ലീഷ്  സ്കൂൾ തുടർന്ന് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഉപരിപഠനത്തിന് വേണ്ടി മേലുകാവ് ,ഇരുമാപ്ര എന്നീ രണ്ട് സഭാ ജില്ലയിൽപ്പെട്ട സഭാ ജനങ്ങളുടെ നേതൃത്വത്തിലാണ് സ്കൂൾ നിർമ്മാണം പൂർത്തിയായത്.


സ്കൂൾ നിർമ്മാണത്തിന് മേലുകാവ് സഭാ ജില്ലയിലെ ജനങ്ങളുടെ സംഭാവന പരിഗണിച്ച്    സിഎംഎസ് സ്കൂളിന് മേലുകാവ് ഡിസ്ട്രിക്ട് എന്ന് ചേർത്ത് നാമകരണം ചെയ്യപ്പെട്ടു. ഇരുമാപ്ര സഭാ ജനങ്ങളുടെ പങ്കാളിത്തം രേഖപ്പെടുത്തുന്നതിന് ചാലമറ്റം എന്ന് പിന്നീട് വിളിപ്പേര് വന്ന  ഇരുമാപ്രമറ്റം എന്ന സ്ഥലത്ത് കല്ലേക്കാവ് പുരയിടത്തിൽ സ്കൂൾ പണിയുകയും ചെയ്തു.




അങ്ങനെ എം.ഡി.സി.എം.എസ് ഹൈസ്കൂൾ ഇരുമാപ്രമറ്റം എന്നായി ഔദ്യോഗിക നാമം. ഇത്  ഇരു കരകളിൽപ്പെട്ട സന്മനസുകളുടെ ഒരുമയുടെ  അടയാളം ആയി മാറി.ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പരിപാടികളിലൂടെ നടത്തപ്പെടുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും ജൂൺ 30 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഹാളിൽ നടത്തപ്പെടുന്ന ചടങ്ങിൽ തുടക്കമാകും. 



പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോട്ടയം എം പി തോമസ് ചാഴികാടൻ  നിർവഹിക്കും. സി. എസ്. ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും.





പാലാ എംഎൽഎ മാണി സി. കാപ്പൻ അവാർഡ് ദാനവും മുഖ്യപ്രഭാഷണവും നിർവ്വഹിക്കും. വിവിധ ക്ലബുകളുടെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ നിർവ്വഹിക്കും. 



ആധുനിക ടോയ്ലറ്റ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ് എന്നിവർ ചേർന്ന് നിർവ്വഹിക്കും. പൂർവ്വ വിദ്യാർത്ഥി മനോജ് റ്റി.ബെഞ്ചമിൻ രൂപകല്പന ചെയ്ത പ്ലാറ്റിനം ജൂബിലി ലോഗോയുടെ പ്രകാശനം മുൻ ഡി പി ഇ  കോർപ്പറേറ്റ് മാനേജർ ജെസി ജോസഫ് നിർവ്വഹിക്കും. ചടങ്ങിൽ  പ്രശസ്ത ആൽബം സിംഗർ കുമാരി അരുണിമ സോണി സംഗീത വിരുന്നൊരുക്കും.

മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ,മേലുകാവ് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഷൈനി ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ ഡെൻസി ബിജു, സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി, മഹായിടവക വിമൻസ് ഫെലോഷിപ്പ് പ്രസിഡന്റ് ഡാർലി ഫ്രാൻസിസ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ്  റ്റിറ്റോ റ്റി.മാത്യു തെക്കേൽ, ബേക്കർ ഡേൽ ചർച്ച് വാർഡൻ ജോസഫ് ചാക്കോ, സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജ്ജ്, സ്റ്റാഫ് പ്രതിനിധി ലിൻ്റാ ദാനിയേൽ, എന്നിവർ ആശംസകൾ അർപ്പിക്കും.

ജൂബിലി കമ്മിറ്റി രക്ഷാധികാരി മുൻ പ്രഥമാദ്ധ്യാപകൻ  എ.ജെ. ഐസക് അമ്പഴശ്ശേരിൽ,
പി.റ്റി. എ. പ്രസിഡന്റ് ജഗു സാം, എം പി ടി എ പ്രസിഡൻ്റ് സോഫിയ ജെയ്സൺ, സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ, ഒ.എസ്.എ പ്രസിഡന്റ് സണ്ണി മാത്യു  വടക്കേമുളഞ്ഞനാൽ, വൈസ് പ്രസിഡൻ്റ് ദീപാ മോൾ ജോർജ്ജ്, ഒ.എസ്.എ. സെക്രട്ടറി റ്റി. ജെ. ബെഞ്ചമിൻ, ഒ. എസ്. എ. ട്രഷറർ സിബി മാത്യു പ്ലാത്തോട്ടം, ഹെഡ്മിസ്ട്രസ് മിനിമോൾ ഡാനിയേൽ, എന്നിവർ നേതൃത്വം നൽകും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ