Hot Posts

6/recent/ticker-posts

മണിപ്പൂരിൽ വിഘടനവാദികൾക്ക് സംരക്ഷണം നൽകുന്നു; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ



മുണ്ടക്കയം: മണിപ്പൂരിൽ വിഘടനവാദികൾക്ക്  സംരക്ഷണം നൽകുന്ന കേന്ദ്ര ഗവണ്മെന്റ് നടപടി തിരുത്താൻ തയാറാകണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെയും പീഡനം  അനുഭവിക്കുന്ന മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് നടന്ന പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട്  ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.




കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട്  അഡ്വ.സാജൻ കുന്നത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.



ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, മണ്ഡലം പ്രസിഡന്റുമാരായ തോമസ് കട്ടക്കൽ, ബിജോയി മുണ്ടുപാലം, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, ദേവസ്യാച്ചൻ  വാണിയപ്പുര, ജോയി പുരയിടത്തിൽ, ചാർലി കോശി, അഡ്വ.ജയിംസ് വലിയവീട്ടിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജാൻസ് വയലികുന്നേൽ, പിസി തോമസ് പാലിക്കുന്നേൽ, 


ജോസ് നടുപറമ്പിൽ, ജോളി മടുക്കക്കുഴി, ഡയസ് കോക്കാട്ട്, തങ്കച്ചൻ കാരക്കാട്ട്,നിയോജകമണ്ഡലം ഭാരവാഹികളായ തോമസ് ചെമ്മരപ്പള്ളി, ജോളി ഡോമിനിക്, ലിബിൻ ബിജോയ്, ബാബു. ടി. ജോൺ, മോളി ദേവസ്യ, കെ.പി സുജീലൻ, മാത്യൂസ് വെട്ടുകല്ലാംകുഴി, പി. പി സുകുമാരൻ, അജി വെട്ടുകാല്ലാംകുഴി, അനസ് പ്ലാമൂട്ടിൽ, മാത്തച്ചൻ വെള്ളുക്കുന്നേൽ, ജോയിച്ചൻ കാവുംങ്കൽ, ജിജി ഫിലിപ്പ് സോഫി ജോസഫ്, അനിയാച്ചൻ  മൈലപ്ര, ചാക്കോ തുണിയമ്പ്രയിൽ, ഷാജി കുര്യൻ, റോയ്‌ വിളക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും