Hot Posts

6/recent/ticker-posts

പിന്നോട്ടെടുത്ത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം




ആലുവ: പിന്നോട്ടെടുത്ത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം.


തൊട്ടടുത്തുള്ള പള്ളിയിലേക്കുള്ള വഴിയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കടകളിലേക്ക് പാലെത്തിക്കാന്‍ വന്ന വാഹനമിടിച്ചാണ് മരണം. പിന്നോട്ടെടുത്ത വാഹനം ഇടിച്ച് മുഹ്‌യുദ്ദീന്‍ നിലത്തുവീണു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി.



രാവിലെ പത്രവിതരണത്തിനായി എത്തിയവര്‍ ഓടിക്കൂടിയപ്പോഴാണ് വണ്ടിക്കടിയില്‍ ഒരാള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പാലുമായി വന്ന വാഹനത്തിന്റെ ഭാരം മൂലം മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ വളരെ നേരത്തെ പരിശ്രമം വേണ്ടിവന്നു. 


ലോഡ് മുഴുവനായി ഇറക്കിയ ശേഷം വാഹനം ചരിച്ചാണ് മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ സാധിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍