Hot Posts

6/recent/ticker-posts

നെറ്റി കയറുന്നത് തടയാന്‍ സവാള കൊണ്ട് നാച്വറല്‍ സെറം




സവാള

നെറ്റി കയറുന്നത് തടയാന്‍ സഹായിക്കുന്ന ചില പ്രത്യേക വഴികളുണ്ട്. ഇതിലൊന്നാണ് സവാള ഉപയോഗിച്ചുള്ള ഒന്ന്. ഇതിനായി പ്രത്യേക രീതിയില്‍ സവാള മിശ്രിതം തയ്യാറാക്കുകയാണ് വേണ്ടത്. 



സവാള പൊതുവേ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. അകാല നര ചെറുക്കാനും മുടി വളരാനുമെല്ലാം ഇതിലെ സള്‍ഫര്‍ സഹായിക്കുന്നു. സവാള നീര് പുരട്ടുന്നത് മുടി കൊഴിയുന്നത് തടയുക മാത്രമല്ല, മുടി പോയിടത്ത് മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.



തയ്യാറാക്കാൻ

ഈ പ്രത്യേക സവാള മിശ്രിതം തയ്യാറാക്കാനായി ഒരു സവാളയ്‌ക്കൊപ്പം രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണ എന്ന അളവില്‍ വേണം എടുക്കാന്‍. സവാള മിക്‌സിയില്‍ അടിച്ച് നീരെടുക്കുക. ഇതിലേയ്ക്ക് ബാക്കി രണ്ട് ചേരുവകള്‍ ചേര്‍ത്തിളക്കി നല്ല മിശ്രിതമാക്കാം. 



ഇത് ശിരോചര്‍മത്തില്‍ നല്ലതു പോലെ ചേര്‍ത്തിളക്കി പുരട്ടാം. അര-ഒരു മണിക്കൂര്‍ ശേഷം കഴുകാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകണം. ആഴ്ചയില്‍ രണ്ടു മൂന്ന് തവണ ഇത് ഉപയോഗിയ്ക്കാം. ഇത് നെറ്റി കയറുന്നത് ഒഴിവാക്കുന്നു. പോയിടത്ത് മുടി വരാനും നല്ലതാണ്. മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയ്ക്ക് കറുപ്പും നല്‍കുന്നു.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍