Hot Posts

6/recent/ticker-posts

സീരിയല്‍ നടന്‍ ടിഎസ് രാജു അന്തരിച്ചെന്ന് വ്യാജ പ്രചരണം


തിരുവനന്തപുരം: പ്രമുഖ സിനിമ-സീരിയല്‍ നടന്‍ ടിഎസ് രാജു അന്തരിച്ചെന്ന തരത്തില്‍ വ്യാജ പ്രചരണം.
അജു വർഗീസ് ഉൾപ്പെടെയുള്ളവർ സോഷ്യല്‍ മീഡിയയില്‍ ടിഎസ് രാജു അന്തരിച്ചുവെന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. 



നടന് ആദരാഞ്ജലികള്‍ അർപ്പിച്ചുകൊണ്ട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. ഇതോടൊണ് നടന്‍ ടിഎസ് രാജു അന്തരിച്ചതായുള്ള വാർത്തകള്‍ ചില മാധ്യമങ്ങളും പ്രസിദ്ധീരിച്ചത്.


ഇതോടെ പ്രതികരണവുമായി താരത്തിന് തന്നെ നേരിട്ട് രംഗത്ത് എത്തേണ്ടി വന്നു. താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് എന്ന് അറിയില്ല. ഞാൻ ഇവിടെ വീട്ടിലുണ്ട്. വെളുപ്പിന് ആറുമണിമുതൽ ഫോണിന് റെസ്റ്റില്ലെന്നും അദ്ദേഹം പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.





Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു