Hot Posts

6/recent/ticker-posts

വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടാന്‍ കര്‍ശന നടപടികളെടുക്കുമെന്ന് കേരള സര്‍വകലാശാല വി.സി




തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് പിടികൂടാന്‍ കര്‍ശന നടപടികളെടുക്കുമെന്ന് കേരള സര്‍വകലാശാല വി.സി ഡോ.മോഹന്‍ കുന്നുമ്മല്‍. ‌സിന്‍ഡിക്കറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രിന്‍സിപ്പല്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും വിസി പറഞ്ഞു. 



എല്ലാ സർവകലാശാലകളും അവരുടെ സർട്ടിഫിക്കറ്റുകൽ ഡിജി ലോക്കറുകളിലേക്കു മാറ്റണം. ഡിജി ലോക്കറിലുള്ള സർട്ടിഫിക്കറ്റുകൾ ഒറിജിനലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


സംസ്ഥാനത്തെ സര്‍വകലാശാലകളുടേതടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വെബ്സൈറ്റുകള്‍ വ്യാപകമാണ്.  പേരും വിവരങ്ങളും ഒപ്പം പറയുന്ന പണവും അടച്ചാല്‍ ദിവസങ്ങള്‍ക്കകം ഒറിജിനലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തും. ഓരോ സര്‍വകലാശാലയുടെയും സീല്‍, വിസിയുടെ ഒപ്പ്, അച്ചടിശൈലി, എന്നിവ കൃത്യമായി പകര്‍ത്തിയാണ് വ്യാജന്‍റെ നിര്‍മാണം. 


വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി തട്ടിപ്പുകാര്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വെബ്സൈറ്റുകളെയാണ്. രാജ്യത്തെ ഏതു സര്‍വകലാശാലയുടെ പേരിലും അവര്‍ സര്‍ട്ടിഫിക്കറ്റ് അടിച്ചു നല്‍കും അതിനു പണം നല്‍കണം. 



സര്‍ട്ടിഫിക്കറ്റില്‍ വേണ്ട സര്‍വകലാശാലയുടെ പേര്, ഏത് കോഴ്സ്, വര്‍ഷം, മറ്റെന്തെങ്കിലും വിവരങ്ങള്‍ ഉള്‍പ്പെടുത്തണോ തുടങ്ങിയവയ്‌ക്കെല്ലാം വെബ്സൈറ്റില്‍ ഇടമുണ്ട്. അത് കഴിഞ്ഞാല്‍ മേല്‍വിലാസം നല്‍കി പണം അടയ്ക്കാം. ഇത്രയും കാര്യങ്ങൾ ചെയ്താൽ 10–15 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുമാണ് വാഗ്ദാനം. 16,000 മുതൽ 70,000 രൂപ വരെയാണ് വ്യാജന് വിലയിട്ടിരിക്കുന്നത്.


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു