Hot Posts

6/recent/ticker-posts

താരനെ പ്രതിരോധിയ്ക്കാൻ വഴികൾ



മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതിലൊന്നാണ് താരന്‍. പലരേയും ബാധിയ്ക്കുന്ന ഈ പ്രശ്‌നത്തിന് പല വഴികള്‍ പരീക്ഷിച്ചിട്ടും ഗുണമില്ലാത്തവരുമുണ്ട്. 



മുടിയിലെ ഈ പ്രശ്‌നത്തിന് നാടന്‍ വഴിയിലൂടെയുളള പ്രയോഗമാണ് കറ്റാര്‍ വാഴ വച്ചുള്ളത്. പല തരത്തിലും കറ്റാര്‍ വാഴ താരനുള്ള മരുന്നായി നമുക്ക് പ്രയോഗിയ്ക്കാന്‍ സാധിയ്ക്കും. മുടിയ്ക്ക് ദോഷം വരുത്താതെയുള്ള ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.


ആപ്പിള്‍ സിഡെര്‍ വിനെഗര്‍​

പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലും, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കുക. ഇവ നന്നായി തേച്ച് പിടിപ്പിക്കണം. കുറഞ്ഞത് 20 മിനിറ്റ് നേരം ഇത് തലയില്‍ വയ്‌ക്കേണ്ടത് അനിവാര്യമാണ്. അതിനുശേഷം കഴുകി കളയാവുന്നതാണ്.



നാരങ്ങ ​

നാരങ്ങ താരനുള്ള നല്ലൊരു മരുന്നാണ്. ഇതിലെ സിട്രിക് ആസിഡ് ആണ് ഗുണങ്ങള്‍ നല്‍കുന്നത്. 1കപ്പ് കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ക്കാവുന്നതാണ്. ഇവ നന്നായി മിക്‌സ് ചെയ്തതിനുശേഷം ഇവ നന്നായി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഏകദേശം കുറഞ്ഞത് 30 മിനിറ്റ് ഇത് വയ്ക്കണം. അതിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. 





കറ്റാര്‍ വാഴ- വെളിച്ചെണ്ണ ​

കറ്റാര്‍ വാഴ- വെളിച്ചെണ്ണ മിക്‌സ് നല്ലതാണ്. വെളിച്ചെണ്ണയ്ക്ക് ആന്റി ഫംഗല്‍, ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതിനായി 2 ടേബിള്‍സ്പൂണ്‍ ഇതിലേയ്ക്ക് 1 കപ്പ് വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കാം. അതിനുശേഷം ഇവ നന്നായി തലയോട്ടിയില്‍ മിക്‌സ് ചെയ്ത് എടുക്കുക. കുറച്ച് മണിക്കൂര്‍ ഇത് തേച്ച് പിടിപ്പിച്ച് ഇരുന്നതിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ തലമുടി കഴുകി കളയാവുന്നതാണ്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍