Hot Posts

6/recent/ticker-posts

സർക്കാർ 'മദ്യ' കേരളം സൃഷ്ടിക്കുന്നു: കേരള മദ്യ വിരുദ്ധ ഏകോപന സമിതി



അങ്കമാലി: 'മദ്യ രഹിത കേരളം' എന്ന മുദ്രാവാക്യം മുഴക്കിയ സർക്കാർ 
'മദ്യ' കേരളമാണ് സൃഷ്ടിക്കുന്നതതെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. 



അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



മദ്യവർജനമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് അധികാരത്തിൽ വന്ന ഒരു ജനകീയ സർക്കാർ മദ്യമൊഴുക്കുന തരത്തിൽ നയം മാറ്റുന്നത് നിരാശജനകമാണ്. പരമാവധി മദ്യം ഒഴുക്കുക, മദ്യപരെ സൃഷ്ടിക്കുക, അവരെ ചൂഷണം ചെയ്ത് വരുമാനമുണ്ടാക്കുക എന്നതാണ് നയം.
വ്യക്തികൾ നശിച്ചാലും സമൂഹം നശിച്ചാലും പണം മാത്രം മതിയെന്ന ചിന്ത അധാർമ്മികമാണ്. 


സമൂഹത്തിന്റെ ധാർമ്മിക ശക്തി നശിച്ച് അരാജകത്വം സൃഷ്ടിക്കുന്ന നയമാണിത്. മദ്യോപയോഗം കൂടുന്നത് വഴി മദ്യ ജന്യ രോഗങ്ങൾ വർധിക്കും. മദ്യാസക്തിയും വർധിക്കും.പൊതുജനാരോഗ്യത്തെ ബലി കഴിച്ചുള്ള മദ്യനയം സർക്കാർ പിൻവലിക്കണം അഡ്വ. ചാർളി പോൾ തുടർന്നു പറഞ്ഞു. 





സമിതി ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറേമ്പേൽ, കെ.എ. പൗലോസ്, എം.പി. ജോസി, ശോശാമ്മ തോമസ്, ചെറിയാൻ മുണ്ടാടൻ, സിസ്റ്റർ ആൻസില, ഇ.പി. വർഗീസ്, ഡേവീസ് ചക്കാലക്കൽ . റോയ് പടയാട്ടി. ജോജോ മനക്കൽ , പൗലോസ് കീഴ്ത്തറ, സിസ്റ്റർ റോസ് പോൾ, തോമസ് മറ്റപ്പിള്ളി, ജോസ് പടയാട്ടി, കെ.വി.ഷാ, കെ.വി.ജോണി, വർഗീസ് കോളരിക്കൽ, ജോർജ് ഇമ്മാനുവൽ, എം.എൽ ജോസഫ്, ജോർജ് തിരുതനത്തിൽ, ആൻറണി വടക്കുഞ്ചേരി, വർഗീസ് അങ്കമാലി, സിസ്റ്റർ റോസ് കാതറിൻ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും
എസ്.എം.വൈ.എം തീക്കോയി ഫൊറോന കലോത്സവം: വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം