Hot Posts

6/recent/ticker-posts

പി.ടി.എ പ്രസിഡന്റ് ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന് പരാതി

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: അടൂരില്‍ പി.ടി.എ. പ്രസിഡന്റ് ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന് പരാതി. യൂണിഫോം ധരിക്കാത്തതിന് ഏഴാം ക്ലാസുകാരനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പത്തനംതിട്ട ഏനാത്ത് പോലീസ് കേസെടുത്തു. കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. പ്രദേശിക നേതാവുമായ എസ്. രാധാകൃഷ്ണനെതിരെയാണ് പരാതി.



കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. പരാതിക്കാരനായ വിദ്യാര്‍ഥി അന്നേദിവസം സ്‌കൂളില്‍ യൂണിഫോമിന്‍റെ ഭാഗമായ ഷർട്ട് അല്ല ധരിച്ചിരുന്നത്. വരാന്തയിലൂടെ പോവുകയായിരുന്ന പി.ടി.എ. പ്രസിഡന്റ് എസ്. രാധാകൃഷ്ണനെ ക്ലാസ് എടുക്കുകയായിരുന്ന അധ്യാപിക വിളിച്ചുവരുത്തി, യൂണിഫോം ധരിക്കാത്തവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു.


ക്ലാസില്‍ രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പി.ടി.എ. പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. 


സ്വകാര്യഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് രാധാകൃഷ്ണനെതിരായ കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്