Hot Posts

6/recent/ticker-posts

കെഎസ്ഇബി–എംവിഡി പോര് തുടരുന്നു..ഫ്യൂസ് ഊരൽ വീണ്ടും



കണ്ണൂർ മട്ടന്നൂർ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫിസിലെ വൈദ്യുതി കെഎസ്ഇബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചു. വൈദ്യതി ബിൽ കുടിശിക ഉള്ളതിനാലാണ് വൈദ്യുതി വിച്ഛേദിച്ചത്. 



52,820 രൂപയാണ് കുടിശിക ഉള്ളത്. ഏപ്രിൽ, മേയ്‌ മാസങ്ങളിലെ തുകയാണിത്. കണ്ണൂർ ജില്ലയിലെ റോഡ് ക്യാമറകൾ നിയന്ത്രിക്കുന്നത് ഈ ഓഫിസിൽനിന്നാണ്.


ഇന്നു രാവിലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആർടിഒ ഓഫിസിലെ ഫ്യൂസ് ഊരിയത്. ബിൽ അടയ്ക്കാത്ത സംഭവത്തിൽ മുൻപും ഈ ഓഫിസിലെ ഫ്യൂസ് ഊരിയിട്ടുണ്ടെന്നാണു വിവരം.


വയനാട്ടിൽ ‘ടച്ച് വെട്ടാൻ’ തോട്ടിയുമായി പോയ ജീപ്പിന് പിഴ നോട്ടിസ് അയച്ച റോഡ് ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കെഎസ്ഇബി ഊരിയത് വിവാദമായത് അടുത്തിടെയാണ്. 




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍